തലശേരി: തലശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന കേണൽ സി.കെ. നായിഡു ട്രോഫി ചതുർദിന ക്രിക്കറ്റ് മത്സരത്തിൽ ആതിഥേയരായ കേരളം ഇന്ന് ഹിമാചൽപ്രദേശിനെ നേരിടും.
വിഷ്ണുരാജ് നയിക്കുന്ന കേരള ടീമിൽ അണ്ടർ-19 ഇന്ത്യൻ താരങ്ങളായ രോഹൻ എസ്. കുന്നുമ്മൽ, ഡാരിൽ എസ്. ഫെരാരിയോ എന്നിവരും രഞ്ജി താരമായ സൽമാൻ നിസാറും കളത്തിലിറങ്ങും. 12 പോയിന്റോടെ ഗ്രൂപ്പിൽ ആറാം സ്ഥാനത്തുള്ള കേരളത്തിന് ഇന്നത്തെ മത്സരം നിർണായകമാണ്.
നായിഡു: കേരളം x ഹിമാചൽ ഇന്ന്
01:12 AM Dec 16, 2018 | Deepika.com