ഷന്താൾ ജ്യോതി ഫൈനലിൽ
01:12 AM Dec 16, 2018 | Deepika.com
ആഗ്ര: സിബിഎസ്ഇ ദേശീയ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ (അണ്ടർ 19) ആണ്‍കുട്ടികളുടെ വിഭാഗത്തിൽ തൊടുപുഴ മുട്ടം ഷന്താൾ ജ്യോതി സ്കൂൾ ഫൈനലിൽ. ചണ്ഡിഗഡ് ഗുരു ഗോബിന്ദ് സ്കൂളിനെയാണ് ഷന്താൾ ജ്യോതി സെമിയിൽ പരാജയപ്പെടുത്തിയത്. 73-62നായിരുന്നു ഷന്താൾ ജ്യോതിയുടെ വിജയം.