തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ഏകദേശം 3700 എംപാനൽ കണ്ടക്ടർമാരെ പിരിച്ചുവിടാനുള്ള ഹൈക്കോടതി വിധിക്കെതിരേ കെഎസ്ആർടിസി മാനേജ്മെന്റ് സുപ്രീം കോടതിയെ സമീപിക്കും. രണ്ടു ദിവസത്തിനുള്ളിൽ വിധി നടപ്പാക്കാനാണ് ഹൈക്കോടതി ഉത്തരവ്. കോടതിയലക്ഷ്യമാകുമെന്നതിനാൽ വിധി പെട്ടന്നു നടപ്പാക്കണമെന്നാണ് മാനേജ്മെന്റ് നിലപാട്.
ഇപ്പോൾ ഡൽഹിയിലുള്ള കെഎസ്ആർടിസി എംഡി ടോമിൻ ജെ.തച്ചങ്കരി ഇന്നു തിരിച്ചെത്തിയശേഷം തുടർനടപടി സ്വീകരിക്കും. രണ്ടു ദിവസത്തിനുള്ളിൽ എംപാനലുകാരെ ഒഴിവാക്കുന്നത് ശബരിമല സർവീസ് അടക്കമുള്ള സർവീസുകളെ ബാധിക്കാനിടയുണ്ടെന്നാണ് വിലയിരുത്തൽ.
സുപ്രീംകോടതിയെ സമീപിക്കും: കെഎസ്ആർടിസി മാനേജ്മെന്റ്
01:58 AM Dec 15, 2018 | Deepika.com