തിരുവനന്തപുരം : ദീപിക പാലക്കാട് ബ്യൂറോ ചീഫ് എം.വി.വസന്തിനും ദീപിക കോട്ടയം സബ് എഡിറ്റർ പ്രദീപ് ഗോപിക്കും തിക്കുറിശി ഫൗണ്ടേഷന്റെ മാധ്യമ പുരസ്കാരം.
മികച്ച പരിസ്ഥിതി റിപ്പോർട്ടിംഗിനാണു (ഒരുനാൾ പുഴ, മറുനാൾ മരുഭൂമി) വസന്തിന് അവാർഡ്. മികച്ച ശിശുക്ഷേമ റിപ്പോർട്ടിംഗിനാണു (കാണാതാകുന്ന കണ്മണികൾ) പ്രദീപ് ഗോപിക്ക് അവാർഡ്. കോട്ടയം, പൊൻകുന്നം നന്ദനം വീട്ടിൽ പരേതരായ എം.എസ്. ഗോപിയുടെയും ആനന്ദവല്ലിയുടെയും മകനാണ് പ്രദീപ് ഗോപി. ഭാര്യ: സ്മിത. മക്കൾ: നന്ദൻ, നിള, നളന്ദ (മൂവരും കാഞ്ഞിരപ്പള്ളി എകെജെഎം സ്കൂൾ വിദ്യാർഥികൾ.)
പാലക്കാട് ചിറ്റൂർ ടെക്നിക്കൽ ഹൈസ്കൂളിനു സമീപം വിഎസ്എ ഭവനത്തിൽ റിട്ടയേഡ് സെയിൽസ് ടാക്സ് അസിസ്റ്റന്റ് കമ്മീഷണർ ഐ. വാസുവിന്റെ യും കെ. ശാന്തകുമാരിയുടെയും മകനാണ്എം.വി വസന്ത്. ഭാര്യ: സുനന്ദ. മക്കൾ: ശ്രീനന്ദ (ചിറ്റൂർ വിജയമാതാ സ്കൂൾ വിദ്യാർഥിനി), ശ്രീരുദ്ര.ശനിയാഴ്ച വൈകുന്നേരം 5.30നു തിരുവനന്തപുരം വിജെടി ഹാളിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം അവാർഡ് നൽകും.
എം.വി. വസന്തിനും പ്രദീപ് ഗോപിക്കും അവാർഡ്
01:58 AM Dec 15, 2018 | Deepika.com