കൊച്ചി: സൊമാലിയൻ തീരത്തു സംശയകരമായി കണ്ടെത്തിയ മത്സ്യബന്ധന ബോട്ടിൽനിന്ന് ഇന്ത്യൻ നാവിക സേന ആയുധങ്ങൾ കണ്ടെടുത്തു. ആഫ്രിക്കൻ മുനന്പിലെ സൊമാലിയൻ തീരത്തുനിന്ന് 20 നോട്ടിക്കൽ മൈൽ അകലെ നാവികസേനയുടെ നിരീക്ഷണ കപ്പൽ സുനൈന നടത്തിയ പരിശോധനയിലാണ് എകെ-47 തോക്കുകളും വെടിയുണ്ടകളുമുൾപ്പെടെ പിടിച്ചെടുത്തത്.
അഞ്ചു തോക്കുകളും 471 റൗണ്ട് വെടിയുണ്ടകളും കണ്ടെടുത്തു. ബോട്ടിനെ പിന്നീടു വിട്ടയച്ചു. കഴിഞ്ഞ ഒൻപതിനും സൊമാലിയൻ തീരത്തു പരിശോധന നടന്നിരുന്നു. അന്നു നാല് എകെ-47 തോക്കുകളും ഒരു ലൈറ്റ് മെഷീൻ ഗണ്ണും പിടിച്ചെടുത്തു. കടൽകൊള്ളക്കാരെ നേരിടാനുള്ള രാജ്യാന്തര നീക്കങ്ങളുടെ ഭാഗമായിട്ടാണ് ഐഎൻഎസ് സുനൈന ഏദൻ കടലിടുക്കിൽ പരിശോധന നടത്തുന്നത്.
സൊമാലിയൻ തീരത്ത് ഇന്ത്യൻ നാവിക സേനയുടെ ആയുധവേട്ട
01:57 AM Dec 15, 2018 | Deepika.com