തിരുവനന്തപുരം: ബിജെപി സമരപ്പന്തലിനു സമീപം ആത്മഹത്യാശ്രമം നടത്തി ഗുരുതരമായി പൊള്ളലേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ച വേണുഗോപാലൻ നായരുടെ (47) മൃതദേഹം ശാന്തികവാടത്തിൽ സംസ്കരിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് 2.45 ന് മൃതദേഹം സെക്രട്ടേറിയറ്റ് പടിക്കൽ ബിജെപിയുടെ സമരപ്പന്തലിൽ എത്തിച്ചിരുന്നു.
മുട്ടട സ്വദേശിയായ വേണുഗോപാലൻനായർ വ്യാഴാഴ്ച പുലർച്ചെയാണ് സെക്രട്ടേറിയറ്റ് പടിക്കൽ ബിജെപിയുടെ സമരപ്പന്തലിനു സമീപം ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി ആത്മഹത്യാശ്രമം നടത്തിയത്. ഗുരുതരമായി പൊള്ളലേറ്റ ഇദ്ദേഹം വ്യാഴാഴ്ച ഉച്ചയോടെ മരിച്ചു. ഇന്നലെ രാവിലെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.
വേണുഗോപാലൻ നായരുടെ മൃതദേഹം സംസ്കരിച്ചു
01:57 AM Dec 15, 2018 | Deepika.com