സിസ്റ്റർ ഗ്രെയ്സ് കൊച്ചുപാലിയത്തിൽ പ്രൊവിൻഷ്യൽ സുപ്പീരിയർ
01:08 AM Dec 15, 2018 | Deepika.com
തൊടുപുഴ: എസ്എബിഎസ് കോണ്‍ഗ്രിഗേഷന്റെ കോതമംഗലം പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയറായി സിസ്റ്റർ ഗ്രെയ്സ് കൊച്ചുപാലിയത്തിൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. തൊടുപുഴ എസ്എബിഎസ് പ്രൊവിൻഷ്യൽ ഹൗസിൽ നടന്ന സിനാക്സിസിലായിരുന്നു തെരഞ്ഞെടുപ്പ്. വികാർ പ്രൊവിൻഷ്യലായി സിസ്റ്റർ ബ്രിജീറ്റ് മുതുപ്ലാക്കലും കൗണ്‍സിലേഴ്സായി സിസ്റ്റർ മോനിക്ക മുടവനാട്ട്, സിസ്റ്റർ ഫിലമിൻ പുളിക്കൽ, സിസ്റ്റർ സെലിൻ വട്ടയ്ക്കാട്ട്, സിസ്റ്റർ മോനിക്ക പൈന്പിള്ളിൽ എന്നിവരും പ്രൊവിൻഷ്യൽ ഫിനാൻസ് ഓഫീസറായി സിസ്റ്റർ ആൻസി പാലക്കാട്ടും പ്രൊവിൻഷ്യൽ സെക്രട്ടറിയായി സിസ്റ്റർ ലിസിയ നെല്ലംകുഴിയും തെരഞ്ഞെടുക്കപ്പെട്ടു.