സിസ്റ്റര്‍ അമല കിടങ്ങത്താഴെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍
01:08 AM Dec 15, 2018 | Deepika.com
കാഞ്ഞിരപ്പള്ളി: എസ്എബിഎസ് സെന്റ് ജോണ്‍സ് പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി സിസ്റ്റര്‍ അമല കിടങ്ങത്താഴെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. വികാര്‍ പ്രൊവിന്‍ഷ്യലായി സിസ്റ്റര്‍ ആന്‍സി ചെറുശേരില്‍, കൗണ്‍സിലേഴ്സായി സിസ്റ്റര്‍ മേഴ്സി മണ്ണാറാത്ത്, സിസ്റ്റര്‍ ടിന്‍സി വരകുകാലായില്‍, സിസ്റ്റര്‍ മെര്ളിന് കാഞ്ഞിരത്തിങ്കല്‍ എന്നിവരും ഫിനാന്‍സ് ഓഫീസറായി സിസ്റ്റര്‍ വിനീത മാടപ്പള്ളിയും പ്രൊവിന്‍ഷ്യല്‍ സെക്രട്ടറിയായി സിസ്റ്റര്‍ ലിന്‍സ് ജോസ് വാണിയപ്പുരയ്ക്കലും തെരഞ്ഞെടുക്കപ്പെട്ടു.