തിരുവനന്തപുരം: ഇന്നു നടത്തേണ്ട പത്താം ക്ലാസ് വരെയുള്ള ക്രിസ്മസ് പരീക്ഷകൾ ഈ മാസം 21 ലേക്ക് മാറ്റിയതായി ഡിപിഐ അറിയിച്ചു.
ഇന്നു നടത്താൻ നിശ്ചയിച്ചിരുന്ന ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി അർധവാർഷിക പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
കേരള, എംജി, കണ്ണൂർ, കുസാറ്റ്, സാങ്കേതിക, കാർഷിക, ആരോ ഗ്യ സർവകലാശാലകൾ ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
കണ്ണൂർ സർവകലാശാല ഇന്നു നടത്താൻ നിശ്ചയിച്ചിരുന്ന ബിരുദ പരീക്ഷാബോർഡ് യോഗങ്ങൾ നാളെ നടത്തുമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു.
ഇന്റർവ്യൂ മാറ്റി
തിരുവനന്തപുരം: കേരള സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷൻ ഇന്ന് നടത്താനിരുന്ന ക്ലാർക്ക്, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികകളിലേക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയുള്ള നിയമനത്തിനായി നിശ്ചയിച്ചിരുന്ന ഇന്റർവ്യൂ മാറ്റിവച്ചു.
പുതുക്കിയ തീയതി പിന്നീടറിയിക്കും.
ഹർത്താൽ: പരീക്ഷയും ഇന്റർവ്യൂയും മാറ്റി
02:16 AM Dec 14, 2018 | Deepika.com