തിരുവനന്തപുരം: സ്പെഷൽ സ്കൂൾ ജീവനക്കാർ നിയമസഭാ മാർച്ച് നടത്തി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു. സ്പെഷൽ സ്കൂളുകളുടെ ഉന്നമനത്തിനായി യുഡിഎഫ് സർക്കാർ നിരവധി കാര്യങ്ങൾ ചെയ്തതായി അദ്ദേഹം പറഞ്ഞു. സ്പെഷൽ സ്കൂളുകളെ എയ്ഡഡ് പദവിയിലേക്ക് ഉയർത്തുന്നതിനായുള്ള നടപടികൾ സ്വീകരിച്ചു. എന്നാൽ തുടർന്നു വന്ന എൽഡിഎഫ് സർക്കാരിന്റെ പ്രവർത്തനങ്ങൾ നിരാശാജനകമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എംഎൽഎമാരായ റോഷി അഗസ്റ്റിൻ, പി.സി.ജോർജ്, സ്പെഷൽ സ്കൂൾസ് അസോസിയേഷൻ ചെയർമാൻ ഫാ.റോയി വടക്കേൽ, വൈസ് ചെയർമാൻ ജയനാരായണൻ തുടങ്ങിയവർ പങ്കെടുത്തു.
സ്പെഷൽ സ്കൂൾ സമഗ്ര പാക്കേജ് നടപ്പാക്കുക, സ്പെഷൽ സ്കൂൾ ജീവനക്കാർക്ക് ക്ഷേമനിധിയും പെൻഷനും ലഭ്യമാക്കുക, പ്രകടനപത്രികയിലെ വാഗ്ദാനമായ എയ്ഡഡ് പദവി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച് സംഘടിപ്പിച്ചത്. സംസ്ഥാനത്തെ 288 സ്കൂളുകളിൽനിന്നായി ആയിരക്കണക്കിന് അധ്യാപക-അനധ്യാപകർ പങ്കെടുത്തു.
സ്പെഷൽ സ്കൂൾ ജീവനക്കാർ നിയമസഭാ മാർച്ച് നടത്തി
02:16 AM Dec 14, 2018 | Deepika.com