ചോ​ദ്യോ​ത്ത​ര​വേ​ള ബ​ഹി​ഷ്ക​രി​ച്ചു പ്ര​തി​പ​ക്ഷം സ​ഭാ ക​വാ​ട​ത്തി​ൽ

01:36 AM Dec 14, 2018 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​​​ ചോ​​​ദ്യോ​​​ത്ത​​​ര​​​വേ​​​ള ബ​​​ഹി​​​ഷ്ക​​​രി​​​ച്ച പ്ര​​​തി​​​പ​​​ക്ഷം മു​​​ദ്രാ​​​വാ​​​ക്യം വി​​​ളി​​​യു​​​മാ​​​യി പ​​​ത്തു​​​മി​​​നി​​​റ്റോ​​​ളം സ​​​ഭ​​​യി​​​ൽ ഇ​​​രു​​​ന്ന ​ശേ​​​ഷം ഇ​​​റ​​​ങ്ങി​​​പ്പോ​​​യി.മൂ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ എം​​​എ​​​ൽ​​​എ​​​മാ​​​ർ നി​​​യ​​​മ​​​സ​​​ഭാ ക​​​വാ​​​ട​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ സ​​​ത്യ​​​ഗ്ര​​​ഹം ച​​​ർ​​​ച്ച ചെ​​​യ്ത് ഒ​​​ത്തു​​​തീ​​​ർ​​​പ്പാ​​​ക്കാ​​​ത്ത​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ചാ​​​ണു ചോ​​​ദ്യോ​​​ത്ത​​​ര​​​വേ​​​ള ബ​​​ഹി​​​ഷ്ക​​​രി​​​ച്ച​​​ത്.

സ​​ഭാ​​ന​​​ട​​​പ​​ടി ആ​​​രം​​​ഭി​​​ച്ച​​​തോ​​​ടെ പ്ര​​​തി​​​പ​​​ക്ഷം മു​​​ദ്രാ​​​വാ​​​ക്യം വി​​​ളി ആ​​​രം​​​ഭി​​​ച്ചു. ഇ​​​തി​​​നി​​​ടെ, മ​​​ന്ത്രി ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​നെ ഉ​​​ത്ത​​​രം പ​​​റ​​​യാ​​​ൻ സ്പീ​​​ക്ക​​​ർ ക്ഷ​​​ണി​​​ച്ചു. സ​​​മ​​​രം ഒ​​​ത്തു​​​തീ​​​ർ​​​പ്പാ​​​ക്കാ​​​ത്ത സ​​​ർ​​​ക്കാ​​​ർ നി​​​ല​​​പാ​​​ടി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ചു ചോ​​​ദ്യോ​​​ത്ത​​​ര​​​വേ​​​ള ബ​​​ഹി​​​ഷ്ക​​​രി​​​ക്കു​​​ന്ന​​​താ​​​യി പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല അ​​​റി​​​യി​​​ച്ചു. സ​​​ഭ​​​യു​​​ടെ ക​​​വാ​​​ട​​​ത്തി​​​ൽ സ​​​ത്യ​​​ഗ്ര​​​ഹ​​​ക്കാ​​​ർ​​​ക്കൊ​​​പ്പം മു​​​ദ്രാ​​​വാ​​​ക്യം വി​​​ളി​​​ക്കാ​​​ൻ തു​​​ട​​​ങ്ങി. ചോ​​​ദ്യോ​​​ത്ത​​​ര​​​വേ​​​ള തീ​​​രാ​​​ൻ എ​​​ട്ടു മി​​​നി​​​റ്റ് അ​​​വ​​​ശേ​​​ഷി​​​ക്കേ പ്ര​​​തി​​​പ​​​ക്ഷം സ​​​ഭ​​​യി​​​ലേ​​​ക്കു നി​​​ശ​​​ബ്ദ​​​രാ​​​യി ക​​​ട​​​ന്നു​​​വ​​​ന്നി​​​രു​​​ന്നു. ചോ​​​ദ്യോ​​​ത്ത​​​ര​​​വേ​​​ള തീ​​​ർ​​​ന്ന​​​തോ​​​ടെ അ​​​ടി​​​യ​​​ന്ത​​​രപ്ര​​​മേ​​​യ അ​​​നു​​​മ​​​തി​​​ക്കാ​​​യു​​​ള്ള പ്ര​​​മേ​​​യ​​​ത്തി​​​ലേ​​​ക്കു ക​​​ട​​​ക്കു​​​ക​​​യും ചെ​​​യ്തു.