തിരുവനന്തപുരം: ഇംഗ്ലണ്ടിലെ ചെൽസി ക്ലബിന്റെ ഫുട്ബോൾ പരിശീലനം കേരളത്തിൽ ലഭ്യമാക്കുമെന്ന് അറിയിച്ചതായി മന്ത്രി ഇ.പി. ജയരാജൻ. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ചൂണ്ടിക്കാട്ടിയതിനു മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ജി.വി.രാജ, കണ്ണൂർ സ്പോർട്സ് സ്കൂളുകളിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനം നൽകുന്നതിനുള്ള സാധ്യതകൾ പരിശോധിക്കും. കേരളത്തിൽ സ്പോർട്സ് ആശുപത്രി സ്ഥാപിക്കാൻ ഫിഫ സമീപിച്ചിട്ടില്ലെന്ന് വീണ ജോർജിനെ മന്ത്രി അറിയിച്ചു. ആധുനിക ആയുർവേദ സ്പോർട്സ് ആശുപത്രി തൃശൂരിൽ ഒരുങ്ങിയതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
കളിക്കളങ്ങൾ സംരക്ഷിക്കാൻ നിയമനിർമാണം വേണോ മറ്റ് സംവിധാനങ്ങൾ വേണമോയെന്ന് പരിശോധിക്കുമെന്ന് മന്ത്രി ഇ.പി. ജയരാജൻ എ. പ്രദീപ് കുമാറിനെ അറിയിച്ചു. കളിസ്ഥലങ്ങൾക്കായി ഭൂമി ലഭ്യമാക്കാൽ പഞ്ചായത്തുകൾ തയാറാണെങ്കിൽ മറ്റ് സൗകര്യങ്ങൾ ഒരുക്കാൻ സർക്കാർ തയാറാണ്.
ചെൽസി ക്ലബിന്റെ ഫുട്ബോൾ പരിശീലനം
01:24 AM Dec 14, 2018 | Deepika.com