തിരുവനന്തപുരം: ട്രാഫിക് സിഗ്നൽ തെറ്റിച്ചതു ചോദ്യം ചെയ്ത പോലീസുകാരെ ക്രൂരമായി മർദിച്ച എസ്എഫ് ഐ പ്രവർത്തകരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പോലീസിനെ നിയന്ത്രിക്കുന്നതും ഭരിക്കുന്നതും സിപിഎം നേതാക്കളായതുകൊണ്ടാണ് ആക്രമണം നടന്ന് 24 മണിക്കൂർ കഴിഞ്ഞിട്ടും എസ്എഫ്ഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്യാത്തത്.
പോലീസുകാരെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ കണ്ട്രോൾ റൂമിലിരുന്നു മായ്ചു കളയാൻ ശ്രമിച്ച സിപിഎമ്മുകാരനായ പോലീസ് ഉദ്യേഗസ്ഥനെതിരേയും നടപടി വേണമെന്നു പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
പോലീസിനെ ആക്രമിച്ച എസ്എഫ്ഐക്കാരെ ഉടൻ അറസ്റ്റ് ചെയ്യണം: ചെന്നിത്തല
01:24 AM Dec 14, 2018 | Deepika.com