സിസ്റ്റർ ഡോ. വിമല പ്രൊവിൻഷ്യൽ സുപ്പീരിയർ
01:18 AM Dec 14, 2018 | Deepika.com
ഇരിങ്ങാലക്കുട: സിഎംസി സന്യാസിനി സമൂഹത്തിന്റെ ഇരിങ്ങാലക്കുട ഉദയ പ്രോവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയറായി സിസ്റ്റർ ഡോ. വിമല തെരഞ്ഞെടുക്കപ്പെട്ടു. സിസ്റ്റർ ലിസി പോൾ ആണ് വികാർ പ്രോവിൻഷ്യൽ. കൗണ്‍സിലർമാരായി സിസ്റ്റർ ഡോ. ജോഫി, സിസ്റ്റർ ഫ്ളോറൻസ്, സിസ്റ്റർ ധന്യ എന്നിവരെയും പ്രൊവിൻഷ്യൽ സെക്രട്ടറിയായി സിസ്റ്റർ നീന റോസ്, ഫിനാൻസ് സെക്രട്ടറിയായി സിസ്റ്റർ റിൻസി എന്നിവരെയും തെരഞ്ഞെടുത്തു.