തിരുവമ്പാടി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കലാകാരൻ മരിച്ചു. തബലിസ്റ്റ് തൊണ്ടിമ്മൽ പാറമണ്ണിൽ പൃഥിരാജ് (പൃഥിരാജ് മുക്കം -48) ആണ് മരിച്ചത്. സംസ്കാരം നടത്തി.ഒരാഴ്ച മുമ്പ് മുക്കത്തുവെച്ച് ഓട്ടോ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിയിരുന്നു. വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്. ആദ്യകാല നാടകപ്രവർത്തകൻ ഗോപാലന്റെ മകനാണ്.
ആകാശവാണിയിലും വിവിധ ടെലിവിഷൻ ചാനലുകളിലും നിരവധി പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലിയിലെ വിവിധ ഗാനമേള ട്രൂപ്പുകൾക്കുവേണ്ടിയും പ്രവർത്തിച്ചു. സ്കൂൾ യുവജനോത്സവങ്ങളിലെ നടനവേദികളിലും നിറസാന്നിധ്യമായിരുന്നു. ഭാര്യ: പ്രസന്ന. മകൻ: അദ്വൈത്.
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കലാകാരൻ മരിച്ചു
01:18 AM Dec 14, 2018 | Deepika.com