കു​സാ​റ്റി​ൽ അസിസ്റ്റന്‍റ് പ്രഫസ​ർനിയമനം റ​ദ്ദാ​ക്കി

01:06 AM Dec 14, 2018 | Deepika.com
കൊ​​​ച്ചി: കു​​​സാ​​​റ്റി​​​ലെ സ്കൂ​​​ൾ ഓ​​​ഫ് മ​​​റൈ​​​ൻ സ​​​യ​​​ൻ​​​സി​​​ലെ അ​​​ന്ത​​​രീ​​​ക്ഷ ശാ​​​സ്ത്ര വി​​​ഭാ​​​ഗ​​​ത്തി​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​റാ​​​യി ഡോ. ​​​എ​​​സ്. അ​​​ഭി​​​ലാ​​​ഷി​​​നെ നി​​​യ​​​മി​​​ച്ച ന​​​ട​​​പ​​​ടി ഹൈ​​​ക്കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി.
കൊ​​​ച്ചി ഇ​​​ട​​​പ്പ​​​ള്ളി സ്വ​​​ദേ​​​ശി ഡോ. ​​​വേ​​​ണു ജി. ​​​നാ​​​യ​​​ർ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ലാ​​​ണ് സിം​​​ഗി​​​ൾ​​​ബെ​​​ഞ്ചി​​​ന്‍റെ ന​​​ട​​​പ​​​ടി. അ​​​ഭി​​​ലാ​​​ഷി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​തും നി​​​യ​​​മി​​​ച്ച​​​തും യു​​​ജി​​​സി നി​​​ഷ്ക​​​ർ​​​ഷി​​​ച്ച മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ​​​ക്ക​​​നു​​​സ​​​രി​​​ച്ച​​​ല്ലെ​​​ന്നു ക​​​ണ്ടാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി​​​യ​​​ത്.

ഒ​​​രു​​​മാ​​​സ​​​ത്തി​​​ന​​​കം കു​​​സാ​​​റ്റ് അ​​​ധി​​​കൃ​​​ത​​​ർ യു​​​ജി​​​സി നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ​​​ക്ക​​​നു​​​സ​​​രി​​​ച്ചു പു​​​തി​​​യ സെ​​​ല‌ക്‌ഷ​​​ൻ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ചു നി​​​യ​​​മ​​​നം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നും അ​​​തു​​​വ​​​രെ ഡോ. ​​​അ​​​ഭി​​​ലാ​​​ഷി​​​നു തു​​​ട​​​രാ​​​മെ​​​ന്നും വി​​​ധി​​​യി​​​ൽ പ​​​റ​​​യു​​​ന്നു.