കാഫിറ്റ് റീബൂട്ട് നാളെ മുതല്‍
01:06 AM Dec 14, 2018 | Deepika.com
കോഴിക്കോട്: കാലിക്കറ്റ് ഫോറം ഫൊര്‍ ഐടി(കാഫിറ്റ്)യുടെ ആഭിമുഖ്യത്തില്‍ ടെക്ക് കോണ്‍ഫറന്‍സും ബിസിനസ് എക്സ്പോയ്ക്ക് കാഫിറ്റ് റീബൂട്ട്-2018 നാളെ തുടങ്ങും. സൈബര്‍ പാര്‍ക്കിലെ സഹ്യബില്ഡിംഗിലാണ് രണ്ടു ദിവസമായി പരിപാടി സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. വിവിധ വിഷയങ്ങളിൽ സെമിനാറും ശില്പശാലയും സംഘടിപ്പിക്കും. കൂടാതെ അമ്പതോളം ഐടി കമ്പനികള്‍ അവരുടെ ഉത്പന്നങ്ങൾ മേളയില്‍ പ്രദര്‍ശിപ്പിക്കും.