കോഴിക്കോട്: നാനൂറോളം ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ കൂട്ടായ്മയായ ഐഡിയല്‍ അസോസിയേഷന് ഫോര്‍ മൈനോരിറ്റി എജ്യുക്കേഷന്‍ (ഐഎഎംഇ) സംഘടിപ്പിക്കുന്ന കേരള എഡ്യുസമ്മിറ്റ് ഫെബ്രുവരി ഏഴു മുതല്‍ ഒമ്പതുവരെ കോഴിക്കോട്ട് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സ്കൂള്‍ വിദ്യാഭ്യാസം പുനര്‍ നിര്‍വചിക്കുന്നുവെന്ന പ്രമേയത്തില്‍ നടക്കുന്ന പരിപാടിയില്‍ രാജ്യത്തെ പ്രമുഖ അക്കാദമിക പണ്ഡിതര്‍ പങ്കെടുക്കും. വിദ്യാഭ്യാസ രംഗത്തെ പുതിയ പ്രവണതകളും മറ്റും പരിചയപ്പെടുത്തി അഞ്ചു കൊല്ലത്തേക്കുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുകയെന്നതാണ് ലക്ഷ്യം. മുന്നൊരുക്കത്തിന്റെ ഭാഗമായി സ്കൂള്‍ ലീഡേഴ്സ് കോണ്‍ഫറന്‍സ് ‘പ്രീകോണ്‍’ ഈമാസം 18 ന് കോഴിക്കോട് യാഷ് ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ നടക്കും. പ്രോഗ്രാം ചെയര്മാന് മുഹമ്മദ് തുറാബ് തങ്ങള്‍, ഡോ.അബ്ദുല്‍ ഹഖീം അസ്ഹരി, മുഹമ്മദലി നൊച്ചയില്‍ , വി.പി.എം. ഇസ്ഹാഖ്, അഫ്സല് കൊളാരി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കടുത്തു.
കേരള എഡ്യുസമ്മിറ്റ് ഫെബ്രുവരിയിൽ
01:06 AM Dec 14, 2018 | Deepika.com