ചാ​ന​ൽ ച​ർ​ച്ച​ക​ളി​ൽ സ്ത്രീ​ക​ളെ അ​ധി​ക്ഷേ​പി​ച്ചാ​ൽ നി​യ​മ ന​ട​പ​ടി

02:45 AM Dec 13, 2018 | Deepika.com
തി​​രു​​വ​​ന​​ന്ത​​പു​​രം: ചാ​​ന​​ൽ ച​​ർ​​ച്ച​​ക​​ളി​​ലും പൊ​​തു​​യോ​​ഗ​​ങ്ങ​​ളി​​ലും സ്ത്രീ​​ക​​ളെ അ​​ധി​​ക്ഷേ​​പി​​ക്കു​​ന്ന​​വ​​ർ​​ക്കെ​​തി​​രേ നി​​യ​​മ​​ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​മെ​​ന്നു മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ വീ​​ണാ ജോ​​ർ​​ജി​​നെ അ​​റി​​യി​​ച്ചു. ധ​​നു​​വ​​ച്ച​​പു​​രം കോ​​ള​​ജി​​ലെ അ​​ധ്യാ​​പി​​ക​​മാ​​രെ അ​​പ​​മാ​​നി​​ച്ച ബി​​ജെ​​പി തി​​രു​​വ​​ന​​ന്ത​​പു​​രം ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് എ. ​​സു​​രേ​​ഷി​​നെ​​തി​​രേ കേ​​സ് എ​​ടു​​ത്ത​​താ​​യും അ​​റി​​യി​​ച്ചു.

വ​​ർ​​ഗീ​​യസം​​ഘ​​ർ​​ഷം ല​​ക്ഷ്യ​​മി​​ട്ടു വി​​ദ്വേ​​ഷപ്ര​​ചാ​​ര​​ണം ന​​ട​​ത്തി​​യ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഈ ​​സ​​ർ​​ക്കാ​​ർ അ​​ധി​​കാ​​ര​​ത്തി​​ൽ വ​​ന്ന​ ശേ​​ഷം 60 കേ​​സു​​ക​​ൾ ര​​ജി​​സ്റ്റ​​ർ ചെ​​യ്തു. സാ​​മൂ​​ഹ്യ മാ​​ധ്യ​​മ​​ങ്ങ​​ളി​​ലൂ​​ടെ​​യു​​ള്ള പ്ര​​ചാ​​ര​​ണ​​ത്തി​​ന് 44ഉം ​​ലേ​​ഖ​​ന​​ങ്ങ​​ളു​​ടെ പേ​​രി​​ൽ ര​​ണ്ടും പ്ര​​സം​​ഗ​​ങ്ങ​​ൾ​​ക്ക് നാ​​ലും മ​​റ്റ് സം​​ഭ​​വ​​ങ്ങ​​ളി​​ൽ പ​​ത്തും കേ​​സു​​ക​​ളാ​​ണ് ര​​ജി​​സ്റ്റ​​ർ ചെ​​യ്തി​​ട്ടു​​ള്ള​​ത്.