നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവളത്തിൽ രണ്ടു സ്ത്രീകളിൽ നിന്നായി 1622.200 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടി. 45.98 ലക്ഷം രൂപ വിലവരും.
ഷാർജയിൽനിന്ന് എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ എത്തിയ ആലപ്പുഴ സ്വദേശിനി 1004.800 ഗ്രാം തൂക്കമുള്ള 11 സ്വർണക്കട്ടികൾ വസ്ത്രത്തിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.
മറ്റൊരു എയർ ഇന്ത്യാ വിമാനത്തിൽ ജിദ്ദയിൽനിന്ന് എത്തിയ മലപ്പുറം സ്വദേശിനി 617.400 ഗ്രാം തൂക്കമുള്ള സ്വർണാഭരണങ്ങളാണ് കടത്താൻ ശ്രമിച്ചത്.
45.98 ലക്ഷത്തിന്റെ സ്വർണം നെടുന്പാശേരിയിൽ പിടികൂടി
02:44 AM Dec 13, 2018 | Deepika.com