ചേർത്തല: ഈ വർഷത്തെ പി.ടി. ചാക്കോ ഫൗണ്ടേഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. വ്യക്തിഗത പുരസ്കാരത്തിനു വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിനെ തെരഞ്ഞെടുത്തു. മികച്ച കലാലയത്തിനുള്ള പുരസ്കാരം ചേർത്തല നൈപുണ്യ സ്കൂൾ ഓഫ് മാനേജ്മെന്റിനു വേണ്ടി ഫാ.പോൾ കൈത്തോട്ടുങ്കൽ ഏറ്റുവാങ്ങും.
25,000 രൂപയും ശില്പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാർഡ്. ഫെബ്രുവരിയിൽ ചേർത്തലയിൽ നടക്കുന്ന സമ്മേളനത്തിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും. പുരസ്കാരദാന ചടങ്ങിൽ വിവിധ മേഖലകളിൽനിന്നു വ്യക്തി മുദ്രപതിപ്പിച്ച അഞ്ചു പ്രതിഭകളെയും ആദരിക്കുമെന്നു പി.ടി. ചാക്കോ ഫൗണ്ടേഷൻ ചെയർമാൻ മുക്കം ബേബി, ഡയറക്ടർ ബോർഡംഗങ്ങളായ പി.പി. ജോസഫ്, പി.ഡി. ജോസഫ് പാലക്കൽ, ദിനേശൻഭാവന, സതീഷ്, സതീഷ് കോട്ടയം എന്നിവർ അറിയിച്ചു.
പി.ടി. ചാക്കോ ഫൗണ്ടേഷൻ പുരസ്കാരം പ്രഖ്യാപിച്ചു
02:31 AM Dec 13, 2018 | Deepika.com