സിസ്റ്റർ എലിസബത്ത് സാലി പ്രൊവിൻഷ്യൽ സുപ്പീരിയർ
02:31 AM Dec 13, 2018 | Deepika.com
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സിഎംസി അമല പ്രോവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയറായി സിസ്റ്റർ എലിസബത്ത് സാലി സിഎംസി തെരഞ്ഞെടുക്കപ്പെട്ടു. വികാർ പ്രൊവിൻഷ്യലായി സിസ്റ്റർ ലിസ്യു തെരേസിനെയും കൗൺസിലർമാരായി സിസ്റ്റർ എൽസ ടോംസി, സിസ്റ്റർ സെലി ജോവാൻ, സിസ്റ്റർ റോസിറ്റ ജോസ്, സിസ്റ്റർ ആനീസ് ജേക്കബ് എന്നിവരെയും പ്രൊവിൻഷ്യൽ സെക്രട്ടറിയായി സിസ്റ്റർ കരുണയെയും ഫിനാൻസ് സെക്രട്ടറിയായി സിസ്റ്റർ ക്ലാരിസ് ജോസിനെയും തെരഞ്ഞെടുത്തു.