കു​സാ​റ്റി​ൽ ദേ​ശീ​യ മാ​ത്ത​മാ​റ്റി​ക്ക​ൽ ഒ​ളി​ന്പ്യാ​ഡ് പ​രി​ശീ​ല​നം

02:31 AM Dec 13, 2018 | Deepika.com
കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ലെ വി​​​വി​​ധ സ്കൂ​​​ളു​​​ക​​​ളി​​​ൽ​​നി​​​ന്നു ദേ​​​ശീ​​​യ മാ​​​ത്ത​​​മാ​​​റ്റി​​​ക്ക​​​ൽ ഒ​​​ളി​​​ന്പ്യാ​​​ഡി​​​നു തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത നാ​​​ൽ​​പ്പ​​​തോ​​​ളം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് കൊ​​​ച്ചി ശാ​​സ്ത്ര സാ​​ങ്കേ​​തി​​ക ​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​(​​കു​​സാ​​റ്റ്)​​യി​​​ൽ തീ​​​വ്ര​​പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കു​​​ന്നു. സ​​​ർ​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ ഗ​​​ണി​​​ത ശാ​​​സ്ത്ര വ​​​കു​​​പ്പും ഹോ​​​മി ഭാ​​​ഭാ ശാ​​​സ്ത്ര​​പ​​​ഠ​​​ന കേ​​​ന്ദ്ര​​​വും റ്റാ​​​റ്റ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഫ​​​ണ്ട​​​മെ​​​ന്‍റ​​​ൽ റി​​​സ​​​ർ​​​ച്ച​​​സും സം​​​യു​​​ക്ത​​​മാ​​​യാ​​​ണ് പ​​​രി​​​പാ​​​ടി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്.

27 മു​​​ത​​​ൽ 30 വ​​​രെ ന​​​ട​​​ത്തു​​​ന്ന പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ന് ദേ​​​ശീ​​​യ മാ​​​ത്ത​​​മാ​​​റ്റി​​​ക്ക​​​ൽ ഒ​​​ളി​​​ന്പ്യാ​​​ഡ് പ​​​രി​​​ശീ​​​ല​​​ക​​​രാ​​​യ അ​​​ധി​​​തി ഫാ​​​ഡ്കേ, പ്രി​​​ഥ്വി​​​ജി​​​ത് ഡേ, ​​​ബി.​​​ജെ. വെ​​​ങ്ക​​​ടാ​​​ച​​​ല, പ്ര​​​ഫ. ​കെ.​​​എ​​​ൻ. രം​​​ഗ​​​നാ​​​ഥ​​​ൻ എ​​​ന്നി​​​വ​​​ർ നേ​​​തൃ​​​ത്വം ന​​​ൽ​​​കും. നാ​​​ലു ദി​​​വ​​​സ​​​ത്തെ താ​​​മ​​​സം, ഭ​​​ക്ഷ​​​ണം, പ​​​രി​​​ശീ​​​ല​​​നം എ​​​ന്നി​​​വ സൗ​​​ജ​​​ന്യ​​​മാ​​​യി​​​രി​​​ക്കും.

അ​​ടു​​ത്ത വ​​ർ​​ഷ​​ത്തെ മാ​​​ത്ത​​​മാ​​​റ്റി​​​ക്ക​​​ൽ ഒ​​​ളി​​​ന്പ്യാ​​​ഡി​​​നാ​​യി ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്ന എ​​​ട്ട്, ഒ​​​ന്പ​​​ത്,10, 11 ക്ലാ​​​സു​​​ക​​​ളി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും പ​​​രി​​​ശീ​​​ല​​​ക​​​രാ​​​വാ​​​ൻ താ​​​ത്പ​​​ര്യ​​​മു​​​ള്ള ഗ​​​ണി​​​ത​​​ശാ​​​സ്ത്ര അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കും പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ അ​​​വ​​​സ​​​ര​​​മു​​​ണ്ട്. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് 2000 രൂ​​​പ​​​യും അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്ക് 3000 രൂ​​​പ​​​യു​​​മാ​​​ണ് ഫീ​​​സ്.

പ​​​രി​​​പാ​​​ടി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി താ​​​മ​​​സ​​സൗ​​​ക​​​ര്യം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് മാ​​​ത്ര​​​മാ​​​യി​​​രി​​​ക്കും ന​​​ൽ​​​കു​​​ക. maths.cusat.ac. in എ​​​ന്ന ഇ-​​​മെ​​​യി​​​ൽ വി​​​ലാ​​​സ​​​ത്തി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാ​​​വു​​​ന്ന​​​താ​​​ണെ​​​ന്ന് കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ അ​​​റി​​​യി​​​ച്ചു. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് ഫോ​​ൺ: 0484- 2577518, 2862461. അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി ഈ ​​മാ​​സം18.