കൊച്ചി:സുപ്രീം കോടതി വിധിയെ മറയാക്കി ശബരിമലയെ തകർക്കാൻ സർക്കാർ നടത്തുന്ന നീക്കങ്ങൾക്കെതിരേ26ന് മഞ്ചേശ്വരം മുതൽ പാറശാല വരെ അയ്യപ്പജ്യോതി തെളിക്കാൻ കൊച്ചിയിൽ ചേർന്ന ശബരിമല കർമസമിതി നേതൃയോഗത്തിൽ തീരുമാനം.
15, 16, 17 തീയതികളിൽ രാഷ്ട്രപതിക്ക് ഭീമഹർജി നൽകുന്നതിന് ഒപ്പ് ശേഖരണം നടത്തും. അങ്കമാലി മുതൽ പാറശാലവരെ എംസി റോഡിലാവും അയ്യപ്പജ്യോതി തെളിക്കുക. പ്രധാന കേന്ദ്രങ്ങളിൽ ഇതോടനുബന്ധിച്ച് പൊതുയോഗങ്ങൾ, അയ്യപ്പൻവിളക്ക് എന്നിവ സംഘടിപ്പിക്കുമെന്ന് കർമസമിതി സംസ്ഥാന ജനറൽ കണ്‍വീനർ എസ്.ജെ.ആർ. കുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു.
മഞ്ചേശ്വരം മുതൽ പാറശാല വരെ അയ്യപ്പജ്യോതി തെളിക്കുമെന്ന്
02:16 AM Dec 13, 2018 | Deepika.com