1,15,296 പരസ്യ ബോർഡ് മാറ്റി
02:16 AM Dec 13, 2018 | Deepika.com
തിരുവനന്തപുരം: സംസ്ഥാനത്തൊട്ടാകെ അനധികൃതമായി സ്ഥാപിച്ച 1,15,296 പരസ്യ ബോർഡുകളും ബാനറുകളും ഇതുവരെ നഗരസഭകളും 1,88,413 ബോർഡുകൾ പഞ്ചായത്തുകളും നീക്കം ചെയ്തിട്ടുണ്ടെന്നു മന്ത്രി എ.സി. മൊയ്തീൻ വി.ഡി. സതീശന്റെ ചോദ്യത്തിന് മറുപടിയായി നിയമസഭയെ അറിയിച്ചു.