തിരുവനന്തപുരം: ബിജെപിയിൽ ജനങ്ങൾക്കുണ്ടായ അവിശ്വാസത്തിന്റെ പ്രതിഫലനമാണ് ജനവിധിയിൽ കാണുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വികസനം എന്ന ബിജെപി മുദ്രാവാക്യത്തിൽ ഒരു കഴന്പുമില്ല എന്നു ജനങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നു.
കർഷകരും തൊഴിലാളികളും വിദ്യാർഥികളും ഉൾപ്പെടെയുളള വിഭാഗങ്ങൾ തുടർച്ചയായ പോരാട്ടങ്ങളിലൂടെയാണ് ബിജെപി വാഗ്ദാനങ്ങളുടെ പൊള്ളത്തരങ്ങളെ തുറന്നുകാട്ടിയത്. ഈ പോരാട്ടങ്ങളിലൂടെ ഇവരും ഇടതുപക്ഷവും മുന്നോട്ടുവച്ച ആശയങ്ങൾ കൂടുതൽ സംസ്ഥാനങ്ങളിലെ കൂടുതൽ ജനവിഭാഗങ്ങൾ ഏറ്റെടുക്കുന്നു എന്നതിന്റെ സ്ഥിരീകരണമാണ് ഈ ജനവിധി.
ജനങ്ങൾക്കുണ്ടായ അവിശ്വാസത്തിന്റെ പ്രതിഫലനം: മുഖ്യമന്ത്രി
01:09 AM Dec 12, 2018 | Deepika.com