തിരുവനന്തപുരം: കോഴിക്കോട് മാതൃകയിൽ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കുടുംബശ്രീ സൂപ്പർമാർക്കറ്റ് ആരംഭിക്കുമെന്നു മന്ത്രി എ.സി. മൊയ്തീൻ നിയമസഭയിൽ അറിയിച്ചു. 510 ഉൽപന്നങ്ങൾ മാസച്ചന്തകൾ തുടങ്ങിയവയ്ക്കായി ബ്രാൻഡിംഗിനായി സംവിധാനം നടപ്പാക്കി വരുന്നു. 1,70,000 ത്തോളം ആളുകൾ ഇതുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
കെഎസ്ആർടിസിക്കു സാന്പത്തിക സഹായം നിർത്തലാക്കിയിട്ടില്ലെന്നു മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. സാന്പത്തിക പ്രതിസന്ധിയിൽനിന്നു കരകയറാനുള്ള കെഎസ്ആർടിസിയുടെ നിർദേശം സർക്കാർ പരിശോധിച്ചുവരികയാണെന്നും മന്ത്രി അറിയിച്ചു. 2009ലെ വിദ്യാഭ്യാസ അവകാശ നിയമം സംസ്ഥാനത്തു പൂർണമായും നടപ്പിലാക്കാൻ ആവശ്യമായ പഠനം നടത്തി നിർദേശം സമർപ്പിക്കാൻ ഡോ. എം.എ.ഖാദറിന്റെ കീഴിൽ രൂപീകരിച്ച മൂന്നംഗ കമ്മിറ്റിക്കു നിർദേശം നൽകിയിട്ടുണ്ടെന്നു മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് നിയമസഭയിൽ അറിയിച്ചു. 12-ാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളും പരിശോധിച്ചു ഗുണമേന്മ ഉറപ്പാക്കുന്ന നിർദേശം നൽകാനാണ് സമിതിയെ നിയോഗിച്ചത്. സമിതിയുടെ റിപ്പോർട്ട് ഇത് വരെ ലഭ്യമായിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കുടുംബശ്രീ സൂപ്പർമാർക്കറ്റ്: മന്ത്രി മൊയ്തീൻ
01:09 AM Dec 12, 2018 | Deepika.com