ആറു പേർക്ക് പരിക്ക് പത്തനംതിട്ട: ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് പ്ലാപ്പള്ളിക്കും നിലയ്ക്കലിനും മധ്യേ നിയന്ത്രണം വിട്ടു മറിഞ്ഞ് ആറു പേർക്കു പരിക്കേറ്റു. തമിഴ്നാട് തിരുച്ചിറപ്പള്ളി - അരിയനല്ലൂർ സ്വദേശികളായ തീർഥാടകർ സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്.
അരിയനല്ലൂർ സ്വദേശികളായ നാഗേന്ദ്രൻ (50), ശങ്കർ (40), ഹരിഹരൻ (18), രാജൻ (54),നവീൻ (19), ബസ് ക്ലീനർ സ്വാമിനാഥൻ (35) എന്നിവരെ പരിക്കുകളോടെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശങ്കറിനെ പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു അപകടം.
തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ്
01:08 AM Dec 12, 2018 | Deepika.com