മട്ടന്നൂർ: ട്രെനിൽ കയറുന്നതിനിടെ ട്രാക്കിൽ വീണു ഗുരുതരമായി പരിക്കേറ്റ യുവാവിന്റെ ഇരുകാലുകളും മുറിച്ചു മാറ്റി. ഉരുവച്ചാൽ നെല്ലൂന്നിയിലെ സി.എച്ച്. ഫൈസലി (35) ന്റെ കാലുകളാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ മുറിച്ചുമാറ്റിയത്. തിങ്കളാഴ്ച രാത്രി പത്തോടെ തലശേരി റെയിൽവേ സ്റ്റേഷനിൽ എറണാകുളത്തേക്ക് പോകാനായി മലബാര്‍ എക്സ്പ്രസിൽ കയറുന്നതിനിടെയായിരുന്നു അപകടം.
ട്രെയിനിൽ കയറിയ യുവാവ് വെള്ളം വാങ്ങാൻ പുറത്തിറങ്ങി വീണ്ടും കയറുമ്പോഴേക്കും ട്രെയിൻ നീങ്ങിത്തുടങ്ങിയിരുന്നു. ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിടെ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ കുടുങ്ങുകയായിരുന്നു. ഏതാനും വർഷം മുമ്പ് ഫൈസലിന്റെ പിതാവ് ട്രെയിനിൽനിന്നു വീണ് മരിച്ചതിന്റെ കേസിന്റെ ആവശ്യത്തിനു എറണാകുളത്തേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്.
ട്രെയിനിൽനിന്നു വീണ യുവാവിന്റെ കാലുകൾ മുറിച്ചു മാറ്റി
01:08 AM Dec 12, 2018 | Deepika.com