ഇടുക്കി ജില്ലാ റൈഫിൾ അസോസിയേഷൻ തെരഞ്ഞെടുപ്പ് ഉത്തരവിനു വിധേയം: കോടതി
01:08 AM Dec 12, 2018 | Deepika.com
കൊച്ചി: ഇടുക്കി ജില്ലാ റൈഫിൾ അസോസിയേഷനിലെ വൈസ് പ്രസിഡന്റ് ഉൾപ്പെടെയുള്ളവരുടെ നിയമനം ഹൈക്കോടതി ഉത്തരവിനു വിധേയമായിരുക്കുമെന്നു കോടതി വ്യക്തമാക്കി. നിയമനം ചോദ്യം ചെയ്തു തൊടുപുഴ മുട്ടം സ്വദേശി പ്രിൻസ് മാത്യു ഉൾപ്പെടെ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം. പുതുതായി തെരഞ്ഞെടുക്കപ്പെട്ട സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, വൈസ് പ്രസിഡന്റ്, ട്രഷറർ എന്നിവരുടെ നിയമനം ഹൈക്കോടതിയുടെ അന്തിമ ഉത്തരവിനു വിധേയമായിരിക്കുമെന്നാണ് ഇടക്കാല ഉത്തരവ് പറയുന്നത്. നിലവിലെ ഭാരവാഹികൾക്ക് തുടരണമെങ്കിൽ തെരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണമെന്ന വ്യവസ്ഥ പാലിക്കപ്പെട്ടില്ലെന്ന് ഹർജിക്കാർ പറയുന്നു.