സിസ്റ്റർ ഡോ. സിനോബി പ്രൊവിൻഷ്യൽ സുപ്പീരിയർ
01:08 AM Dec 12, 2018 | Deepika.com
കണ്ണൂർ: സിഎംസി സന്യാസിനി സമൂഹത്തിന്റെ തലശേരി സെന്റ് ജോസഫ്സ് പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയറായി സിസ്റ്റർ ഡോ. സിനോബി തെരഞ്ഞെടുക്കപ്പെട്ടു. സിസ്റ്റർ റാണി മരിയയാണ് വികർ പ്രൊവിൻഷ്യൽ. കൗൺസിലർമാരായി സിസ്റ്റർ മേരി തെരേസ്, സിസ്റ്റർ ജോസ് മരിയ, സിസ്റ്റർ പവിത്ര എന്നിവരെ തെരഞ്ഞെടുത്തു.