കൊച്ചി: പിറവം സെന്റ് മേരീസ് വലിയപള്ളിത്തർക്കം സമാധാനപരമായ ഒത്തുതീർപ്പിലൂടെ പരിഹരിക്കാൻ സർക്കാരിനു നിർദേശം നൽകണമെന്നാവശ്യപ്പെട്ട് യാക്കോബായ സഭാംഗങ്ങളും ഇടവകക്കാരുമായ പിറവം സ്വദേശി മത്തായി ഉലഹന്നാൻ, മത്തായി തൊമ്മൻ എന്നിവർ നൽകിയ ഹർജി ഹൈക്കോടതി ഇന്നു പരിഗണിക്കും.
പള്ളിത്തർക്കം രമ്യമായി പരിഹരിക്കണമെന്നും ഇതിനാവശ്യമെങ്കിൽ 1934 ലെ ഭരണഘടനയിൽ നിയമാനുസൃത ഭേദഗതി വരുത്താമെന്നും സുപ്രീം കോടതി വിധിയിൽ പറയുന്നുണ്ട്. ഒരു ന്യൂനപക്ഷ വിഭാഗം സുപ്രീംകോടതി വിധിയെ തെറ്റായി വ്യാഖ്യാനിച്ചു ഭൂരിപക്ഷ വിഭാഗത്തിന്റെ ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കുകയാണെന്നു ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
പിറവം പള്ളി പ്രശ്നം: യാക്കോബായ വിഭാഗത്തിന്റെ ഹർജി ഇന്ന് പരിഗണിക്കും
02:21 AM Dec 11, 2018 | Deepika.com