തിരുവനന്തപുരം : ശബരിമല വിഷയത്തിൽ ബിജെപി എംഎൽഎ ഒ.രാജഗോപാലും പി.സി.ജോർജ് എംഎൽഎയും ഇന്നലെ നിയമസഭ ബഹിഷ്കരിച്ചു. ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഇരുവരുടെയും പ്രതിഷേധം.
ചോദ്യോത്തര വേള തുടങ്ങിയപ്പോൾ തന്നെ രാജഗോപാൽ ശബരിമലയിലെ സർക്കാർ നടപടികളിൽ പ്രതിഷേധിച്ചു സഭാ നടപടികൾ ബഹിഷ്കരിക്കുന്നതായി അറിയിച്ചു. രാജഗോപാലിനൊപ്പം പി.സി.ജോർജും ഇറങ്ങിപ്പോയി.
ഒ. രാജഗോപാലും പി.സി.ജോർജും നിയമസഭ ബഹിഷ്കരിച്ചു
01:40 AM Dec 11, 2018 | Deepika.com