തിരുവനന്തപുരം: ബാർകോഴ കേസ് പരിഗണിക്കുന്നത് മാറ്റി. കേസ് ഹൈക്കോടതിയുടെ പരിഗണയിൽ ഇരിക്കുകയാണെന്ന് വിജിലൻസ് അഭിഭാഷകൻ കോടതിയെ അറിയിച്ചതിനെ തുടർന്നാണു കേസ് മാർച്ചിലേക്കു മാറ്റിയത്. കേസിൽ വീണ്ടും തുടരന്വേഷണം നടത്തണോ വേണ്ടയോ എന്ന് നിലപാട് ഹൈക്കോടതിയെ സർക്കാർ അറിയിക്കും.
മുൻ ധനമന്ത്രിയെ കുറ്റവിമുക്തനാക്കി റിപ്പോർട്ട് വിജിലൻസ് സമർപ്പിക്കുന്നത് മൂന്നാം തവണയാണ്. ആരോപണം അല്ലാതെ വ്യക്തമായ തെളിവുകൾ അന്വേഷണത്തിൽ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നാണ് വിജിലൻസിന്റെ നിലപാട്.
ബാർകോഴ കേസ് മാർച്ചിലേക്കു മാറ്റി
01:40 AM Dec 11, 2018 | Deepika.com