തിരുവനന്തപുരം: ചങ്ങനാശേരി-ചിങ്ങവനം പാത ഇരട്ടിപ്പിക്കൽ ജോലികൾ നടക്കുന്നതിനാൽ ബുധനാഴ്ച മുതൽ 23 വരെ ചില ട്രെയിനുകൾ ആലപ്പുഴ വഴിയായിരിക്കും സർവീസ് നടത്തുക.
തിരുവനന്തപുരം-ഹൈദരാബാദ് ശബരി, ന്യൂഡൽഹി-തിരുവനന്തപുരം കേരള എക്സ്പ്രസ് ട്രെയിനുകൾ നാളെ മുതൽ 22 വരെ ആലപ്പുഴ വഴി തിരിച്ചു വിടും. എറണാകുളം ജംഗ്ഷൻ, ചേർത്തല, ആലപ്പുഴ, അന്പലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളിൽ സ്റ്റേപ്പുണ്ടായിരിക്കും. നാഗർകോവിൽ -മാംഗലാപുരം പരശുറാം , കന്യാകുമാരി-മുംബൈ ജയന്തി, ബംഗളൂരു-കന്യാകുമാരി ഐലൻഡ് എക്സ്പ്രസുകൾ 22ന് ആലപ്പുഴ വഴി തിരിച്ചു വിടും.
കൊച്ചുവേളി- ലോക് മാന്യതിലക് എക്സ്പ്രസ് 13,16,20,23 തീയതികളിലും കൊച്ചുവേളി- ഡെറാഡൂണ്‍ വീക്ക്ലി എക്സ്പ്രസ് 14, 21 തീയതികളിലും കണ്ണൂർ- തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് 13,14,1 5,17,18,20, 21, 22 തീയതികളിലും ഹസ്രത്നിസാമുദീൻ- തിരുവനന്തപുരം എക്സ്പ്രസ് 12,19 തീയതികളിലും ഡെറാഡൂണ്‍- കൊച്ചുവേളി എക്സ്പ്രസ് 12,19 തീയതികളിലും വിശാഖപട്ടണം- കൊല്ലം പ്രതിവാര എക്സ്പ്രസ് 14,21 തീയതികളിലും ആലപ്പുഴ വഴിയായിരിക്കും. കൊല്ലം- കോട്ടയം, കോട്ടയം- കൊല്ലം പാസഞ്ചർ, എറണാകുളം കായംകുളം, കായംകുളം- എറണാകുളം, എറണാകുളം- കായംകുളം പാസഞ്ചർ, കായംകുളംം- എറണാകുളം, എറണാകുളം- ആലപ്പുഴ പാസഞ്ചർ ട്രെയിനുകൾ നാളെ മുതൽ 23 വരെ പൂർണമായും റദ്ദാക്കി.
കൊല്ലം- എറണാകുളം മെമു, എറണാകുളം- കൊല്ലം മെമു, എറണാകുളം- കൊല്ലം, കൊല്ലം- എറണാകുളം മെമു ട്രെയിനുകളും റദ്ദാക്കി. തിരുവനന്തപുരം- ന്യൂഡൽഹി കേരള എക്സ്പ്രസ് 14-ന് 45 മിനിറ്റും 22-ന് 70 മിനിറ്റും ചെങ്ങന്നൂരിൽ പിടിച്ചിടും.
പാത ഇരട്ടിപ്പിക്കൽ: ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടും
01:40 AM Dec 11, 2018 | Deepika.com