മതസസൗഹാർദം തകർക്കുന്ന പരിപാടിയിലേക്കു ജീവനക്കാരെ വലിച്ചിഴയ്ക്കരുത് : സെറ്റോ
01:24 AM Dec 10, 2018 | Deepika.com
തിരുവനന്തപുരം:മതസൗഹാർദവും രാഷ്ട്രീയ പ്രബുദ്ധതയും നഷ്ടപ്പെടുത്തുന്ന വനിതാ മതിൽ പരിപാടിയിലേക്കു ജീവനക്കാരെയും അധ്യാപകരെയും വലിച്ചിഴയ്ക്കാനുള്ള ശ്രമത്തിൽ നിന്നു സർക്കാർ പിന്മാറണമെന്നു സെറ്റോ സംസ്ഥാന സമിതി യോഗം ആവശ്യപ്പെട്ടു. പരിപാടിയിലേക്കു സർക്കാർ ജീവനക്കാരെ പങ്കെടുപ്പിക്കാനുള്ള നീക്കത്തിനെതിരേ പ്രക്ഷോഭം ആരംഭിക്കാനും സംസ്ഥാന സമിതി തീരുമാനിച്ചതായി സെറ്റോ ചെയർമാൻ എൻ.കെ. ബെന്നി, ജനറൽ കണ്‍വീനർ പി. ഹരിഗോവിന്ദൻ എന്നിവർ അറിയിച്ചു.