പത്തനംതിട്ട: മറൂർവെട്ടിക്കാലി കടവിൽ അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. മുണ്ടുകോട്ടയ്ക്കൽ പോട്ടയിൽ രഘുവിന്റെ മകൻ രഞ്ജിത്താ (29) ണ് മരിച്ചത്. ഇന്നലെ രാവിലെ 11.45നായിരുന്നു അപകടം.
രഞ്ജിത്തും സുഹൃത്തുക്കളായ ഷിജിൻ, സുനിൽ, ഓമനക്കുട്ടൻ എന്നിവർ കടവിൽ കുളിക്കാൻ എത്തിയതായിരുന്നു. എന്നാൽ ഷിജിനും രഞ്ജിത്തും മാത്രമേ പുഴയിൽ ഇറങ്ങിയുള്ളു. ഷിജിൻ നീന്തി അക്കരെയെത്തിയെങ്കിലും നദിയുടെ മധ്യഭാഗത്തെത്തിയ രഞ്ജിത്ത് ചെളിയിൽ താഴ്ന്നു പോകുകയായിരുന്നുവെന്ന് പറയുന്നു. ഡ്രൈവറായി ജോലി നോക്കുകയായിരുന്നു രഞ്ജിത്ത്. പത്തനംതിട്ടയിൽ സ്വകാര്യ പണമിടപാട് സ്ഥാപനം നടത്തിയിരുന്ന പുന്നലത്തുപടി വാസുക്കുട്ടിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു രഞ്ജിത്. വിധി വരാനിരിക്കെയായിരുന്നു അപകടം. മാതാവ്: രാജമ്മ. സഹോദരങ്ങൾ: സൂരജ്, രാഹുൽ.
കൊലക്കേസിൽ പ്രതിയായ യുവാവ് അച്ചൻകോവിലാറ്റിൽ മുങ്ങി മരിച്ചു
01:11 AM Dec 10, 2018 | Deepika.com