സിസ്റ്റർ നവ്യ മരിയ പ്രൊവിൻഷ്യൽ സുപ്പീരിയർ
01:11 AM Dec 10, 2018 | Deepika.com
കോതമംഗലം: സിഎംസി സന്യാസിനീ സമൂഹം കോതമംഗലം പാവനാത്മാ പ്രോവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയറായി സിസ്റ്റർ നവ്യ മരിയയെ തെരഞ്ഞെടുത്തു. വികാർ പ്രൊവിൻഷ്യലായി സിസ്റ്റർ മേരി ഡിവോഷ്യയും (വിദ്യാഭ്യാസം), കൗണ്‍സിലർമാരായി സിസ്റ്റർ കരോളിൻ (സാമൂഹ്യസേവനം), സിസ്റ്റർ മരിയാൻസി (ക്രിസ്തീയ രൂപീകരണം), സിസ്റ്റർ ലിസീന (സാന്പത്തികം), സിസ്റ്റർ ജൂലിയറ്റ് (നവീകരണം) എന്നിവരെയും തെരഞ്ഞെടുത്തു.