പന്പാ പോലീസ് സ്റ്റേഷൻ പരിധിയിൽ ഇലവുങ്കൽ മുതൽ സന്നിധാനം വരെയുള്ള എല്ലാ പ്രദേശങ്ങളിലും മുഴുവൻ റോഡുകളിലും ഉപറോഡുകളിലും നിരോധനാജ്ഞ ബാധകമാണ്.
ഇലവുങ്കൽ മുതൽ സന്നിധാനം വരെയുള്ള പ്രദേശങ്ങളിൽ നിയമവിരുദ്ധമായി സംഘം ചേരുന്നതും പ്രകടനം, പൊതുയോഗം, വഴിതടയൽ എന്നിവ നടത്തുന്നതും നിരോധിച്ചിട്ടുണ്ട്.
പ്രതിഷേധക്കാർ ഏതു സമയവും ശബരിമലയുടെ പല ഭാഗങ്ങളിൽ കേന്ദ്രീകരിക്കാനും ജനങ്ങളുടെ ഇടയിൽ നുഴഞ്ഞുകയറി അക്രമപ്രവർത്തനങ്ങളിൽ ഏർപ്പെടാനും സാധ്യതയുള്ള സാഹചര്യത്തിൽ, ജനുവരി 14 അർധരാത്രി വരെ നിരോധനാജ്ഞ ദീർഘിപ്പിക്കണമെന്നാണു ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ട്.