കന്നി സർവീസിന് എയർ ഇന്ത്യ
01:39 AM Dec 09, 2018 | Deepika.com
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ആദ്യ സർവീസ് നടത്താനുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം എത്തി. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് തിരുവനന്തപുരത്തുനിന്ന് എയർ ഇന്ത്യ എക്സ്പ്രസിന്റെ ബോയിംഗ് വിമാനം എത്തിയത്. ഇന്നു രാവിലെ പത്തിന് അബുദാബിയിലേക്കാണ് ആദ്യ സർവീസ്. 186 പേരാണ് ആദ്യ യാത്രക്കാരായുള്ളത്.