കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എന്‍ജിനിയറിംഗ് കോളജിന്റെയും കൊച്ചിന് സ്റ്റെപ് വെ ഐഇഎല്‍ടിഎസ് അക്കാദമിയുടെയും സംയുക്ത സംരംഭത്തില്‍ അമല്‍ ജ്യോതിയില്‍ ഐഇഎല്‍ടിഎസ് അക്കാദമിയുടെയും ഐഇഎല്‍ടിഎസ് എക്സാം സെന്ററിന്റെയും പ്രവര്‍ത്തനോദ്ഘാടനം നാളെ നടക്കും.
കേരളത്തില്‍ ആദ്യമായാണ് പരിശീലന കേന്ദ്രത്തോടൊപ്പം എക്സാം സെന്ററും ആരംഭിക്കുന്നത്. ബ്രിട്ടീഷ് കൗണ്‍സിലിന്റെ മേല്‍നോട്ടത്തിലാണ് അമല്‍ ജ്യോതിയില്‍ എക്സാം സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.
ഏറ്റവും നൂതനമായ ലിസണിംഗ് ലാബും പ്രഗല്ഭരായ അധ്യാപകരുടെ സേവനവും ഈ സ്ഥാപനത്തിന്റെ മുതല്‍ ക്കൂട്ടാണെന്ന് അമല്‍ ജ്യോതി മാനേജര്‍ ഫാ. മാത്യു പായിക്കാട്ട് പറഞ്ഞു. നാളെ നടക്കുന്ന ഉദ്ഘാടന സമ്മേളനം ആന്റോ ആന്റണി എംപിയും അക്കാദമിയുടെ ആശീര്‍വാദ കര്‍മം കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാല്‍ ഫാ. ജോര്‍ജ് ആലുങ്കലും നിര്‍വഹിക്കും. പത്രസമ്മേളനത്തില്‍ അമല്‍ ജ്യോതി മാനേജര്‍ ഫാ.മാത്യു പായിക്കാട്ട്, പ്രിന്‍സിപ്പല്‍ ഡോ. സെഡ് വി. ളാകപ്പറമ്പില്‍, അസിസ്റ്റന്റ് മാനേജര്‍ ഫാ. ബെന്നി കൊടിമരത്തിന്‍മൂട്ടില്‍, സ്റ്റെപ് വെ മാനേജിംഗ് ഡയറക്ടര്‍ ജോജി ജോസഫ്, ഡയറക്ടര്‍ ടോണി കളപ്പുര തുടങ്ങിയവര്‍ പങ്കെടുത്തു.
അമൽ ജ്യോതിയിൽ ഐഇഎൽടിഎസ് എക്സാം സെന്റർ
12:42 AM Dec 09, 2018 | Deepika.com