തിരുവനന്തപുരം: സർക്കാരിന്റെ പ്രവർത്തനങ്ങളും സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളും വിലയിരുത്താനായുള്ള സിപിഎം സംസ്ഥാന സമിതി യോഗം വെള്ളിയാഴ്ച ചേരും. അന്നുതന്നെ രാവിലെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും ചേരും.
മന്ത്രി കെ.ടി. ജലീലിനെതിരേയുള്ള ബന്ധുനിയമന വിവാദവും ശബരിമലയിലെ വിഷയങ്ങളും സംസ്ഥാന സമിതി ചർച്ച ചെയ്യും. ഷൊർണൂർ എംഎൽഎ പി.കെ. ശശിക്കെതിരേയുള്ള പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ടും യോഗത്തിന്റെ പരിഗണനയിൽ ഉണ്ടെന്നാണു വിവരം. കൂടാതെ സർക്കാർ അധികാരത്തിൽ വന്നശേഷം സിപിഎം മന്ത്രിമാരുടെ വകുപ്പുകളിലും അല്ലാതെയും നടത്തിയ നിയമനങ്ങളെക്കുറിച്ചു പാർട്ടി തലത്തിൽ അന്വേഷണം നടത്താനുള്ള തീരുമാനവും സംസ്ഥാന സമിതിയിലുണ്ടാകും.
സിപിഎം സംസ്ഥാന സമിതി വെള്ളിയാഴ്ച
01:19 AM Nov 21, 2018 | Deepika.com