കേന്ദ്രസഹായം ലഭിക്കാത്തതു ഗൗരവതരം: മുഖ്യമന്ത്രി
01:10 AM Nov 21, 2018 | Deepika.com
തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തിനായി കേന്ദ്രസർക്കാർ പുതുതായി പ്രഖ്യാപിക്കുമെന്നു കരുതിയ സഹായം ലഭിക്കില്ലെന്ന വിവരം ഗൗരവമായ കാര്യമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിന്റെ പുനർനിർമാണത്തിനായുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ഇതിനായി കേന്ദ്രസഹായം നല്ല രീതിയിൽ ലഭിക്കുമെന്നാണു കരുതിയതെന്നും അദ്ദേഹം പറഞ്ഞു.