ശബരിമല: കരുതൽ നിയമപ്രകാരം ശബരിമല സന്നിധാനത്തുനിന്ന് എട്ടുപേരെ പോലീസ് അറസ്റ്റു ചെയ്തു. കൊല്ലം പരവൂർ പുതുക്കുളങ്ങര സ്വദേശികളായ രാജീവ് (21), അനന്തു (18), അനന്തു (23), വിനോദ് (41), വസന്തരാജ് (26), അരുണ്‍ (22), ശ്യാംപ്രസാദ് (24), ജീവൻ (21) എന്നിവരാണ് അറസ്റ്റിലായത്.
ഇവരിൽ രണ്ടുപേർ ചിത്തിര ആട്ടവിശേഷദിവസം സന്നിധാനത്തുണ്ടായിരുന്നതായി പോലീസിനു വിവരം കിട്ടിയിരുന്നു. സംഘം നിലയ്ക്കലിലെത്തിയപ്പോൾ ദർശനത്തിനുശേഷം ആറു മണിക്കൂറിനുള്ളിൽ മടങ്ങണമെന്ന നോട്ടീസ് പോലീസ് നൽകിയിരുന്നതായും പറയുന്നു.
എന്നാൽ ഇതു പാലിക്കാതെ ഇവർ സന്നിധാനത്ത് തങ്ങുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. അറസ്റ്റിലായവരെ തിരുവല്ല ആർഡിഒ കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് പറഞ്ഞു.
കരുതൽ നിയമപ്രകാരം സന്നിധാനത്ത് എട്ടുപേർ അറസ്റ്റിൽ
01:01 AM Nov 21, 2018 | Deepika.com