കൊച്ചി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതിവിധിയിൽ സാവകാശം തേടി ദേവസ്വം ബോർഡ് സമർപ്പിച്ച ഹർജി ജനങ്ങളെ കബളിപ്പിക്കാനാണെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻപിള്ള പറഞ്ഞു. വിധി നടപ്പാക്കാനുള്ള തടസങ്ങൾ മാത്രമാണു ഹർജിയിലുള്ളത്. നിലപാടിലെ വിശ്വാസ്യത ജനങ്ങളെ ബോധ്യപ്പെടുത്താൻ സർക്കാരിനും ദേവസ്വം ബോർഡിനുമായിട്ടില്ല. ശബരിമല കർമസമിതിയെ ബിജെപി പിന്തുണയ്ക്കുന്നുണ്ട്. ശബരിമലയിൽ നേതാക്കളെ നിയോഗിച്ച് സർക്കുലർ ഇറക്കിയതിൽ അസ്വാഭാവികമായി ഒന്നുമില്ല.
ഇതിനെ വിമർശിക്കുന്നതു ശബരിമലയിലെ പോലീസ് നടപടിയിൽനിന്നു ശ്രദ്ധ തിരിക്കാനാണ്. ഡിസംബർ അഞ്ചു മുതൽ ബിജെപി ശബരിമല സംരക്ഷണ സദസ് സംഘടിപ്പിക്കുമെന്നും കൊച്ചിയിൽ പാർട്ടി സംസ്ഥാന നേതൃയോഗത്തിനുശേഷം ശ്രീധരൻപിള്ള വ്യക്തമാക്കി.
സാവകാശഹർജി കബളിപ്പിക്കലെന്നു ബിജെപി
01:01 AM Nov 21, 2018 | Deepika.com