സാവകാശ ഹർജിയിൽ വിധി വന്നശേഷം ബാക്കി തീരുമാനമെടുക്കും: എ. പദ്മകുമാർ

01:01 AM Nov 21, 2018 | Deepika.com
തി​​രു​​വ​​ന​​ന്ത​​പു​​രം: ദേ​​വ​​സ്വം ബോ​​ർ​​ഡ് ന​​ൽ​​കി​​യ സാ​​വ​​കാ​​ശ ഹ​​ർ​​ജി​​യി​​ൽ വി​​ധി വ​​ന്ന​​ശേ​​ഷം തീ​​രു​​മാ​​ന​​മെ​​ടു​​ക്കു​​മെ​​ന്ന് തി​​രു​​വി​​താം​​കൂ​​ർ ദേ​​വ​​സ്വം ബോ​​ർ​​ഡ് പ്ര​​സി​​ഡ​​ന്‍റ് എ. ​​പ​​ദ്മ​​കു​​മാ​​ർ.ദേ​​വ​​സ്വം ആ​​സ്ഥാ​​ന​​ത്തു മാ​​ധ്യ​​മ പ്ര​​വ​​ർ​​ത്ത​​ക​​രോ​​ടു സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

സ്വ​​പ്നം കാ​​ണാ​​ൻ നി​​കു​​തി കൊ​​ടു​​ക്കേ​​ണ്ട​​തി​​ല്ല. അ​​തി​​നാ​​ൽ സു​​പ്രീം​​കോ​​ട​​തി​​യി​​ൽനി​​ന്ന് എ​​ന്തു വി​​ധി​​യു​​ണ്ടാ​​കു​​മെ​​ന്ന​​തി​​നെ​​ക്കു​​റി​​ച്ച് സ്വ​​പ്നം കാ​​ണു​​ന്നി​​ല്ലെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.ഇ​​ന്ന​​ലെ ചേ​​ർ​​ന്ന ദേ​​വ​​സ്വം ബോ​​ർ​​ഡ് യോ​​ഗ​​ത്തി​​ൽ സ​​ന്നി​​ധാ​​നം, പ​​മ്പ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ കു​​റ​​ച്ച് ക​​ട​​ക​​ളു​​ടെകൂ​​ടെ ടെ​​ൻ​​ഡ​​ർ ഉ​​റ​​പ്പി​​ച്ചു. പ​​ല ഘ​​ട്ട​​ങ്ങ​​ളി​​ലാ​​യി ന​​ട​​ന്ന ലേ​​ല​​ത്തി​​ൽ എ​​ടു​​ക്കാ​​ൻ ആ​​ളി​​ല്ലാ​​തി​​രു​​ന്ന ക​​ട​​ക​​ളാ​​ണ് ഇ​​ന്ന​​ലെ ടെ​​ൻ​​ഡ​​ർ ഉ​​റ​​പ്പി​​ച്ച​​ത്.