അയ്യപ്പഭക്തനെ കാണാതായതായി പരാതി
01:01 AM Nov 21, 2018 | Deepika.com
പൂച്ചാക്കൽ: ശബരിമലയിൽ അയ്യപ്പ ദർശനത്തിനുപോയ ഭക്തനെ കാണാതായതായി പരാതി. ചേർത്തല അരൂക്കുറ്റി മാത്താനം ക്ഷേത്രത്തിനുസമീപം കിഴക്കേ നികർത്തിൽ സുകുമാരന്റെ മകൻ പ്രദീപിനെയാണ് (48) ശബരിമലയിൽ കാണാതായത്. കഴിഞ്ഞ ശനിയാഴ്ച പ്രദീപ് സ്വന്തം കാറിൽ തനിച്ചാണു പോയത്. പ്രദീപിന്റെ സ്വിഫ്റ്റ് കാർ നിലക്കലിലെ പാർക്കിംഗ് ഏരിയയിൽ കണ്ടെത്തി. പോലീസ് കസ്റ്റഡിയിലും ജയിലിലും ഉള്ളവരുടെയും ലിസ്റ്റുകൾ പരിശോധിച്ചു. ശനിയാഴ്ച മുതലുള്ള സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്.പ്രദീപിന്റെ മകന്റെ മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്തു.