നിരോധനാജ്ഞ പിൻവലിക്കണം: വി. മുരളീധരൻ
01:01 AM Nov 21, 2018 | Deepika.com
ശബരിമല: ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണമെന്ന് ബിജെപി നേതാവ് വി. മുരളീധരൻ എംപി ആവശ്യപ്പെട്ടു. നളീൻകുമാർ കട്ടിൽ എംപിക്കൊപ്പം ഇന്നലെ പന്പയിലെത്തിയ മുരളീധരൻ സന്നിധാനത്തെത്തി. സന്നിധാനത്ത് അനാവശ്യ നിയന്ത്രണങ്ങൾ കൊണ്ടുവന്ന് പ്രശ്നങ്ങൾ വഷളാക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും മുരളീധരൻ കുറ്റപ്പെടുത്തി.