പാവറട്ടി: കേരള സർക്കാരിന്റെ സ്ത്രീശക്തി ലോട്ടറി നറുക്കെടുപ്പിൽ ഒന്നാംസമ്മാനമായ 60 ലക്ഷം രൂപ ലോട്ടറി വില്പനക്കാരന്. പാടൂർ ഇടിയഞ്ചിറ സ്വദേശി തെയ്യൻ വീട്ടിൽ രാമനാണ് ഭാഗ്യവാൻ. വിൽക്കാതെ ബാക്കിവന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.
പാവറട്ടി ഐശ്വര്യ ലോട്ടറി എജൻസിയിൽനിന്നു വില്ക്കാൻ വാങ്ങിയ ടിക്കറ്റുകളിലൊന്നാണ് രാമനു ഭാഗ്യം കൊണ്ടുവന്നത്. പത്തുവർഷത്തോളമായി ലോട്ടറിടിക്കറ്റ് വില്പന നടത്തുന്നയാളാണ് രാമൻ. ഇതിനു മുമ്പ് ചെറിയ സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും ഒന്നാം സമ്മാനം ലഭിക്കുന്നത് ആദ്യമാണ്. ഭാര്യ തങ്കയും അഞ്ചു മക്കളുമടങ്ങുന്നതാണ് രാമന്റെ കുടുംബം. സമ്മാനാർഹമായ ടിക്കറ്റ് ഇന്നു രാവിലെ വെങ്കിടങ്ങ് എസ്ബിഐ ശാഖയിൽ ഏല്പിക്കും.
ബാക്കി വന്ന ടിക്കറ്റിൽ ലോട്ടറിവില്പനക്കാരന് 60 ലക്ഷം സമ്മാനം
01:01 AM Nov 21, 2018 | Deepika.com