തിരുവനന്തപുരം: മണ്ഡല- മകരവിളക്കു മഹോത്സവത്തോടനുബന്ധിച്ച് സീസണ് കാലത്ത് തിരുവനന്തപുരം- ചെന്നൈ പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസും തിരുവനന്തപുരം ഹസ്രത്ത് നിസാമുദ്ദീൻ പ്രതിവാര സൂപ്പർ എക്സ്പ്രസും ചെങ്ങന്നൂരിൽ രണ്ടു മിനിറ്റ് നിർത്തും. ചേർത്തല- മാരാരിക്കുളം സെക്ഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഏതാനും ട്രെയിനുകൾ പിടിച്ചിടും.
ചെന്നൈ- എഗ്മോർ എക്സ്പ്രസ് ആലപ്പുഴ- മാരാരിക്കുളം സെക്ഷനിൽ 24, 25, 26 തീയതികളിൽ ഒന്നര മണിക്കൂറും മാംഗളൂർ- തിരുവനന്തപുരം മാവേലി എക്സ്പ്രസ് 24, 25, 26 തീയതികളിലും ചെന്നൈ- തിരുവനന്തപുരം എസി സൂപ്പർഫാസ്റ്റ് പ്രതിവാര എക്സ്പ്രസ് 24 നും ചേർത്തലയിൽ 45 മിനിറ്റ് പിടിച്ചിടും.
ട്രെയിനുകൾക്കു ചെങ്ങന്നൂരിൽ സ്റ്റോപ്പ്
12:44 AM Nov 21, 2018 | Deepika.com